Wednesday, April 25, 2012

ജലത്തുള്ളികള്‍



അവനീധ്ര മുടികളില്‍ ,
പാറക്കല്ലുകളില്‍ നിന്ന് 
പൊടിയുന്ന ജലത്തുള്ളികള്‍ 
ഒരുമിച്ചൊരരുവിയായ് 
ഒഴുകി ചേരുന്നത് 
ആഴിയിലേക്ക്., മഴ മേഘത്തെ 
സ്വയം വരം ചെയ്യാന്‍...
ഒരു വിരഹാര്‍ദ്ര രാത്രിയില്‍ 
വിണ്ണിന്റെ കണ്ണീരായ് 
വീണ്ടും മണ്ണില്‍ പതിക്കുന്ന 
സുന്ദര പ്രയാണം..!

( ഒരൊഴിവ് കാലത്ത് പട്ടിക്കാട് മനോരമ എസ്റ്റെറ്റില്‍ നിന്നും )